കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിന് ഇത്തവണ പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും വിദ്യാര്‍ഥികളും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
സുപ്രീംകോടതി അനുവദിച്ച ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് മാര്‍ക്ക് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സമയം നീട്ടി നല്‍കണമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
സ്റ്റേറ്റ് സിലബസില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ നടത്തിയിരുന്നെങ്കിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ്ടു പരീക്ഷ ഒഴിവാക്കി. അതിനാല്‍ എന്‍ജിനിയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്ക് പരിഗണിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.