മാരാരിക്കുളം(ആലപ്പുഴ): ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നാലുതൈക്കൽ നെപ്പോളിയൻ-ഷൈമോൾ ദന്പതികളുടെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്.
ഓടാപ്പൊഴി നിറഞ്ഞതിനാൽ കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കിൽ പൊഴിത്തിട്ടയിൽ ബലക്ഷയം സംഭവിച്ചിടത്ത് ചവിട്ടിയപ്പോൾ കുട്ടികൾ വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.
അഭിജിത്ത് അഞ്ചാം ക്ലാസിലും അനഘ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.