കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പോപ്പുലര്‍ ഗ്രൂപ്പിന്റെ കെട്ടിടങ്ങളും ഭൂമിയും 10 ആഡംബര കാറുകളുമുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാറുകളുടെ മൂല്യം രണ്ടു കോടി രൂപയാണ്.
വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണവും ഇതില്‍പ്പെടും. 14 കോടി രൂപയാണ് സ്വര്‍ണത്തിന്റെ മതിപ്പുവില. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങളും ചേര്‍ത്താണ് 31 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. 2,000 കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ക്രമക്കേട് നടത്തിയിട്ടുള്ളത്. 1600-ലധികം പേരില്‍നിന്നായി സ്വര്‍ണവും പണവും വാങ്ങിയിട്ടുണ്ട്.
ഓഗസ്റ്റ് ഒമ്പതിനാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളായ എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയെയും ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.