തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,182 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 26,563 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാന്പിളുകളാണു പരിശോധിച്ചത്. ഇതിൽ 18.25 ശതമാനം പേർക്കു പോസിറ്റീവ് ആയി. 178 മരണം സ്ഥിരീകരിച്ചു. ആകെ മരണം 23,165 ആയി. 105 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.