തൃശൂർ: സുരേഷ്ഗോപി എംപിയുടെ സല്യൂട്ട് വിവാദം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകി. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും രണ്ടു റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
പോലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങൾ, പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അടിയന്തരമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്കണമെന്നുള്ളതിനാലാണ് സല്യൂട്ട് വിവാദം സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
സല്യൂട്ട് നൽകാത്തതിൽ പോലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചതെന്നു സൂചനയുണ്ട്. പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം എംപിക്കു സല്യൂട്ട് നൽകണമെന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ടെന്നറിയുന്നു.