കോട്ടയം: കോണ്‍ഗ്രസിൽനിന്നു പോകുന്നവർ മാലിന്യങ്ങളാണും അവരെ നേതാക്കളെന്നു വിളിക്കാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ.
അവർക്കൊപ്പം അണികൾ ഇല്ല. സാധാ പ്രവർത്തകൻ പോയെന്ന രീതിയിൽ പറഞ്ഞാൽ മതി. സെമി കേഡർ സംവിധാനം അറിയില്ലെന്നു പറഞ്ഞ ഹസനു മറുപടി പറയാനില്ല. സെമി കേഡർ സംവിധാനം അറിയാത്തവരെ പഠിപ്പിക്കും. കോണ്‍ഗ്രസിൽ വരുന്നതു പുതിയ സംവിധാനമാണ്. അതു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
അണികൾ ഉള്ളവരാണ് നേതാക്കൾ. കോണ്‍ഗ്രസിൽനിന്നു രാജിവച്ചവരോടൊപ്പം അണികളാരും പോയിട്ടില്ല. അതിനാൽ ഒന്നോ, രണ്ടോ കോണ്‍ഗ്രസ് പ്രവർത്തകർ രാജിവച്ചു എന്നു കരുതിയാൽ മതി. ഇവരെ സ്വീകരിക്കാൻ സിപിഎം എടുക്കുന്ന നിലപാട് രാഷ്ട്രീയ പാപ്പരത്വമാണന്നും സുധാകരൻ പറഞ്ഞു.
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സമവായ ശ്രമത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത് സർക്കാർ ആയിരുന്നു. ചങ്ങനാശേരി ബിഷപ്പിനെ കണ്ടതു പിന്തുണ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്. സർക്കാർ വിഷയത്തിൽ മുൻകൈ എടുക്കത്തതിനാലാണു കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.