ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്മരണികയുടെ ആദ്യകോപ്പി ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു നൽകി പ്രകാശനകർമം നിർവഹിച്ചു.
പാസ്റ്ററൽ കൗണ്‍സിലിനെ അടുത്തറിയുവാനും കൂടുതൽ പ്രതിബദ്ധതയോടും ഉൗർജസ്വലതയോടും സഭാ പ്രവർത്തനങ്ങളിൽ മുന്നേറുവാനും സ്മരണിക പ്രചോദനമാകുമെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. ചടങ്ങിൽ മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി.