തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു 3.30 ന് ഓണ്‍ലൈനായി നിർവഹിക്കും. ഇതോടെ സംസ്ഥാനത്തെ 968 സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം പ്രാവർത്തികമാകും.