കൊച്ചി: കേരള സര്‍വകലാശാലയിലെ എംകോം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് മറ്റു പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശരാശരി കണക്കാക്കി ഉചിതമായ മാര്‍ക്ക് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
കൊട്ടാരക്കര എസ്.ജി കോളജിലെ എംകോം വിദ്യാര്‍ഥിനിയായ കുന്നിക്കോട് സ്വദേശി കെ.എം. സഫ്ന നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അമിത് റാവലാണ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.
സഫ്നയടക്കമുള്ളവരുടെ കാര്യത്തില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് സര്‍വകലാശാല വിശദീകരിച്ചെങ്കിലും ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി കഴിയുന്നതിനാല്‍ കോടതിക്ക് കാഴ്ചക്കാരനായി നില്‍ക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു.
തുടര്‍ന്നാണ് മറ്റു പേപ്പറുകളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി ഈ വിഷയത്തിന് മാര്‍ക്ക് നിശ്ചയിക്കാന്‍ നിര്‍ദേശിച്ചത്.