തിരുവനന്തപുരം: പാലാ ബിഷപ് നടത്തിയ പ്രസംഗത്തിലെ ഒരുവാക്കിനെ ഉയർത്തിപ്പിടിച്ചു സംഘപരിവാറും ത്രീവ്രവാദി ഗ്രൂപ്പുകളും നടത്തുന്ന പ്രചാരണം സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ബിഷപ്പിന്റെ ഉദ്ദേശ്യശുദ്ധിയെ ഞാൻ മാനിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ മാസം 23നു ചേരുന്ന യുഡിഎഫ് സംസ്ഥാന ഏകോപനസമിതി യോഗത്തിൽ ഘടക കക്ഷികളുമായി ചർച്ച ചെയ്തശേഷം വിഷയത്തിൽ ഔദ്യോഗിക നിലപാട് സ്വീകരിക്കും- ഹസൻ പറഞ്ഞു.