കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ബീനകുമാരി ഉള്‍പ്പെടെ അഞ്ചുപേരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന് ബാബു അറിയിച്ചു.
പാര്‍ട്ടി പ്രസിഡന്റായിരുന്ന കെ.ആര്. ഗൗരിയമ്മയുടെ നിര്യാണത്തിന്റെ തൊട്ടടുത്ത ദിവസം ബീനകുമാരി പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം താന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഇത് പാര്‍ട്ടി സെന്ററിലും സംസ്ഥാന എക്സിക്യൂട്ടീവിലും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പി.സി. ബീനകുമാരി, കെ. ശിവാനന്ദന്, അഡ്വ. പി.ആര്. പവിത്രന്, സംഗീത് ചക്രപാണി, എം. ബാബ എന്നിവരെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പുറത്താക്കിയതെന്നു രാജന് ബാബു പറഞ്ഞു.
കെ.ആര്. ഗൗരിയമ്മയുടെ ബന്ധുവാണ് ബീനകുമാരി.