തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയനടിയാണ് നിവേത തോമസ്. ബാലതാരമായി മലയാളസിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നിവേത രജനീകാന്ത്, വിജയ് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു തമിഴിലെയും മുൻനിരനായികമാരിലൊരാളായി മാറിക്കഴിഞ്ഞു.
നീണ്ട മുടിയൊക്കെയായി നാടൻലുക്കിലാണ് പലപ്പോഴും പ്രേക്ഷകർ താരത്തെ കണ്ടിട്ടുള്ളത്. എന്നാലിപ്പോൾ താരത്തിന്റെ പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. നീളൻ മുടി വെട്ടി ബോബ് കട്ട് നടത്തിയിരിക്കുകയാണ് നിവേത.
സോഷ്യൽ മീഡിയയിലൂടെ നിവേത തന്നെയാണ് തന്റെ പുതിയ കട്ട് പുറത്തുവിട്ടത്. രണ്ടു ചിത്രങ്ങളാണ് നിവേത പുറത്തുവിട്ടിരിക്കുന്നത്. പുതിയ സിനിമയ്ക്കു വേണ്ടിയാണോ നിവേത മുടി മുറിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.