ദൃശ്യം 2 കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിൽ ഒരുക്കിയ ഹോം തിയറ്ററിലാണ് താരം സിനിമ കണ്ടത്. ഭാര്യ സുചിത്ര മകൻ പ്രണവ്, അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ എന്നിവരും സിനിമ കാണാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. സിനിമ കണ്ടതിനു ശേഷം ചിത്രത്തിന്റെ വിജയാഘോഷവും മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ ജന്മദിന ആഘോഷവും നടന്നു.