ദൃശ്യം 2ൽ അവസരം നൽകിയതിൽ നന്ദി പറഞ്ഞ് നടി അൻസിബ ഹസൻ. "മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് സിനിമമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർക്കപ്പെട്ടെങ്കിലും, അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം വീണ്ടും ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ അവസരം നൽകിയ ദൃശ്യം എന്ന ചിത്രം നൽകിയ ജീത്തു ജോസഫ് സാറിന് ഞാൻ നന്ദി പറയുന്നു. മോഹൻലാൽ സാറിനും ആന്റണി പെരുന്പാവൂർ സാറിനും നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുന്നു- അൻസിബ കുറിച്ചു.
Came to the Film industry with a lot of desire to do well and after a lot of efforts, hardships and neglects , I got the...
Posted by Ansiba Hassan on Friday, 19 February 2021
മുരളി ഗോപി, അഞ്ജലി നായർ, സിദ്ധിഖ്, ആശ ശരത് തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിൽ മോഹൻലാലിനും മീനയ്ക്കും അൻസിബയും എസ്തറിനുമൊപ്പമുള്ള കഥാപാത്രങ്ങൾക്ക് വേഷമിട്ടത്.