തിരുവനന്തപുരം: പുതുക്കിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലവിൽ വരുന്പോൾ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വാർഡ് അടിസ്ഥാനത്തിലും പഞ്ചായത്തുകളിൽ പഞ്ചായത്തു മുഴുവനായും ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തും.
ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ആഴ്ചയിലെ രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് അതായത് ഡബ്ല്യുഐപിആർ (വീക്ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ) അടിസ്ഥാനത്തിലാണ് ഇനിയുള്ള തദ്ദേശ തലത്തിലെ അടച്ചിടൽ. ഡബ്ല്യുഐപിആർ ആയിരത്തിൽ പത്തിന് മുകളിലുള്ള പഞ്ചായത്തും മുനിസിപ്പാലിറ്റികളിലോ കോർപറഷനുകളിലോ ആണെങ്കിൽ വാർഡുകളും പൂർണമായി അടയ്ക്കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഡബ്ല്യുഐപിആർ പത്തിന് മുകളിലുള്ള തദ്ദേശസ്ഥാപന- വാർഡുകളുടെ പട്ടിക എല്ലാ ബുധനാഴ്ചയും കോവിഡ് ജാഗ്രതാ പോർട്ടലിൽ പ്രസിദ്ധീകരിക്കും. നഗരപ്രദേശങ്ങളിൽ ജനസംഖ്യ കൂടുതലായതിനാലാണ് വാർഡ് അടിസ്ഥാനത്തിൽ അടയ്ക്കുന്നത്. ഇതുവരെ രോഗസ്ഥിരീകരണ നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഒരു തദ്ദേശസ്ഥാപനത്തിൽ ഒരാഴ്ചയിലെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിനു മുകളാണെങ്കിൽ ആ തദ്ദേശസ്ഥാപനം മുഴുവൻ അടയ്ക്കുന്നതായിരുന്നു നേരത്തെയുള്ള സംവിധാനം.