തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കൽ കേസിൽ ഉദ്യോഗസ്ഥർക്കെതിരേ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്തിയെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരേയാണ് പരാതി ലഭിച്ചത്. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ ആയതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. തെറ്റുചെയ്തവർ ആരായാലും അർഹിക്കുന്ന ശിക്ഷ നല്കുമെന്നും മന്ത്രി പറഞ്ഞു.