കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയായ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാം പ്രതിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാനായി ഹൈക്കോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി.
പോലീസ് തന്റെ പിന്നാലെയുണ്ടെന്നും ഹര്‍ജി നേരത്തെ പരിഗണിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടെങ്കിലും പോലീസ് പിന്നാലെ വരുന്നതിന് കുറ്റം പറയാനാകുമോയെന്ന് ജസ്റ്റീസ് കെ. ഹരിപാല്‍ ആരാഞ്ഞു. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സഹകരണ ബാങ്കില്‍ നടത്തിയ വായ്പാ തട്ടിപ്പുകളുടെ പേരിലാണ് സുനില്‍ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.