തിരുവനന്തപുരം: മാറുന്ന ലോകക്രമത്തിനൊപ്പം കേരളത്തിലെപുത്തൻ തലമുറയെ മൂല്യവത്താക്കാനുള്ള ദൗത്യം വേൾഡ് മലയാളി കൗണ്‍സിൽ ഏറ്റെടുക്കണമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളി സമൂഹത്തിന്റെ പൊതു വേദിയായ ‘വേൾഡ് മലയാളി കൗണ്‍സിൽ’ ഇരുപത്തഞ്ചു വർഷം പിന്നിട്ട ശേഷം പുതിയ ഭരണ സമിതിയുടെ ആദ്യ നൂറുദിന കർമപദ്ധതികൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 65 പ്രോവിൻസുകളിലെ അയ്യായിരത്തോളം കുടുംബങ്ങൾ വെർച്വൽ പ്ലാറ്റ് ഫോമിലൂടെ പങ്കെടുത്ത ഉദ്ഘാടന യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ടി.പി. വിജയൻ അടുത്ത രണ്ടു വർഷത്തെ പ്രധാന പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പോൾ പാറപ്പള്ളി സ്വാഗതവും ട്രഷറർ ജെയിംസ് കൂടൽ നന്ദിയും പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, സി.യു . മത്തായി, ജോർജ് കുളങ്ങര, സ്ഥാപക നേതാവായ ആൻഡ്രൂ പാപ്പച്ചൻ, തങ്കമണി ദിവാകരൻ, ഡോ.എ.വി.അനൂപ്, മൂൻ ചെയർമാൻ സോമൻ ബേബി, അഡ്വ. ശിവൻ മഠത്തിൽ, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ തുടങ്ങി നിരവധി നേതാക്കൾ ആശംസകൾ നേർന്നു.