കോഴിക്കോട്: ചെറുകിട കൃഷിക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം (പിഎം കിസാന്‍ യോജന) അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയാന്‍ പുതിയ മാനദണ്ഡം. ആനുകൂല്യത്തിന് അര്‍ഹതയില്ലാത്ത 20,000ത്തോളം പേര് കര്‍ഷകരുടെ പേരില്‍ പണം തട്ടിയെടുത്ത സാഹചര്യത്തിലാണിത്.
അര്‍ഹതയില്ലാതെ കൈപ്പറ്റിയവരില്‍നിന്നും പണം തിരിച്ചുപിടിക്കാനും കൃഷിവകുപ്പു നടപടി തുടങ്ങിയിട്ടുണ്ട്. ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ വിശദവിവരങ്ങള്‍ അന്വേഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തശേഷം മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അപേക്ഷകര്‍ കര്ഷകരാണോയെന്നും എത്ര കൃഷിഭൂമി കൈവശമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് ശേഖരിക്കും.
2019 ഫെബ്രുവരി 24 ന് നിലവില്‍വന്ന പദ്ധതി 2018 ഡിസംബര്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് മാത്രം 37 ലക്ഷത്തോളം അപേക്ഷകരാണുള്ളത്.
അനര്‍ഹരായി തുക കൈപ്പറ്റിയ എഴുപതു ശതമാനത്തോളം പേരുടെ തുക ഇതിനകം തിരിച്ചുപടിച്ചു. ഈവര്‍ഷത്തെ രണ്ടാം ഗഡു വിതരണത്തിന് മുന്‍പ് 30 ശതമാനം പേരുടെതും ഈടാക്കും. തുടര്‍ന്നു പുതിയ അപേക്ഷകര്‍ക്ക് ധനസഹായം നല്കുന്ന നടപടികള്‍ സ്വീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ 2000 രൂപ വീതമുള്ള മൂന്നുഗഡുക്കളായാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പട്ടിക അംഗീകരിച്ചാണ് കേന്ദ്രം പണം നല്‍കുന്നത്. രണ്ട് ഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് തുക ലഭിക്കില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇ. അനീഷ്