തിരുവനന്തപുരം: കുട്ടികളുടെ പഠനാവശ്യങ്ങൾ മുൻനിർത്തി ഒരു മുറിയിൽ മാത്രമാണ് വയറിങ് പൂർത്തീകരിച്ചതെങ്കിലും വൈദ്യുതി ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്.
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി വൈദ്യുതി ലഭ്യമാക്കേണ്ട ചുമതല ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണം. ഇക്കാര്യങ്ങൾ കാണിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ അംഗങ്ങളായ കെ. നസീർ ചാലിയം, ബി. ബബിത ബൽരാജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.