തിരുവനന്തപുരം: സർട്ടിഫിക്കറ്റ് പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ കോവിഡ് പ്രതിസന്ധി തീരും വരെ ഉദ്യോഗാർഥി അധികാരപ്പെടുത്തിയ വ്യക്തിക്ക് സർട്ടിഫിക്കറ്റുകളുമായി ഹാജരാകാമെന്ന് പിഎസ്സി ചെയർമാൻ അറിയിച്ചു.
ആരെയാണോ ചുമതലപ്പെടുന്നത് എന്നത് സംബന്ധിച്ച അപേക്ഷ ഉദ്യോഗാർഥി പ്രൊഫൈലിലൂടെ നൽകണം. സർട്ടിഫിക്കറ്റുകളെ കുറിച്ചുള്ള സംശയങ്ങൾക്ക് ഉദ്യോഗാർഥിക്ക് ഓണ്‍ലൈനിൽ മറുപടി നൽകാം. അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കോവിഡ് കാലത്ത് ഉദ്യോർഗാർഥികൾ വിദേശത്ത് കുടുങ്ങുകയും സർട്ടിഫിക്കറ്റ് പരിശോധനക്ക് നേരിട്ടെത്താത്താൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.