തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഐഎച്ച്ആർഡി സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വിഎച്ച് എസ് ഇ അല്ലെങ്കിൽ ഐടിഐ/ കെജിസിഇ പാസായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം.
പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. www.polyadmission.org/let എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം.
പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. www.polyadmission.org/let എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം.