തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള നിയമനം കേരളപ്പിറവി ദിനത്തിൽ നടത്തുമെന്ന് പിഎസ്സി ചെയർമാൻ. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച അഭിമുഖം സെപ്റ്റംബറിൽ ആരംഭിക്കുമെന്നും മൂന്നാഴ്ച കൊണ്ട് പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
582 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം സ്ട്രീമിന്റെ മെയിൻ ലിസ്റ്റിൽ 68 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 129 പേരുമുണ്ട്. രണ്ടാം സ്ട്രീമിൽ 70 പേരും സപ്ലിമന്ററി ലിസ്റ്റിൽ 119 പേരും മൂന്നാം സ്ട്രീമിൽ 71 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 125 എന്നിവർ ഉൾപ്പെട്ടതാണ് മെയിൻ സപ്ലിമെന്ററി ലിസ്റ്റുകൾ. കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും അഭിമുഖം.