തിരുവനന്തപുരം: കാത്തലിക് ടീച്ചേഴ്സ് സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡ് പ്രഖ്യാപിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആണ് അവാർഡ് വിവരം അറിയിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി സ്കൂൾ പ്രിൻസിപ്പൽ എം.ആൽഫ്രഡ് ( വിജയപുരം രൂപത) ആണ് അവാർഡ് ജേതാവ്.
ഹൈസ്കൂൾ വിഭാഗത്തിൽ പട്ടം സെന്റ് മേരീസ് സ്കൂളിലെ എബി ഏബ്രഹാം( തിരുവനന്തപുരം മേജർ അതിരൂപത) അവാർഡിന് അർഹനായി. തൃശൂർ അതിരൂപത പരിധിയിലെ തൃശൂർ സെന്റ് ഇഗ്നേഷ്യസ് യുപി സ്കൂൾ പ്രഥമാധ്യാപിക കെ.സി. കാതറീനാണ് അപ്പർ പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ്. തലശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിലെ പ്രഥമാധ്യാപിക ത്രേസ്യാമ്മ ജോസഫാണ് എൽപി വിഭാഗത്തിലെ മികച്ച അധ്യാപിക. ഈ മാസം 10ന് പിഒസിയിൽ അവാർഡ് വിതരണം ചെയ്യും.