തിരുവന്തപുരം: ഇ-മൊബിലിറ്റി ,ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ അവബോധത്തിനായി ഒരു വർഷം നീളുന്ന ഗോ-ഇലക്ട്രിക് പ്രചാരണം എനർജി മാനേജ്മെന്റ് സെന്റർ നടത്തുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കോവിഡ് കാലത്തെ അപകട മരണങ്ങളിൽ കാൽനടയാത്രക്കാരുടെ എണ്ണം കുറയുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു. ഈ വർഷത്തെ ആദ്യ ആറുമാസത്തിൽ 394 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞവർഷം ഇതേസമയത്തെ ജീവനഷ്ടം 738 ആയിരുന്നു.