തിരുവനന്തപുരം: എൻജിനിയറിംഗ് തൊഴിൽ രംഗത്ത് മാറ്റങ്ങൾക്ക് അനുസരിച്ച് കോഴ്സുകളിൽ നവീകരണം ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങൾ പ്രമുഖ കന്പനികളുമായി ധാരണാപത്രം ഒപ്പുവച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
സാങ്കേതിക സർവകലാശാലയിലുള്ള ഇൻഡസ്ട്രി അക്കാദമിക്ക് കോ- ഓർഡിനേറ്റർ പല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മൈനർ പ്രോഗ്രാംസ്, ഇലക്ടീവ്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു മന്ത്രി പറഞ്ഞു.
മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനം, പഠനം , വിലയിരുത്തൽ, പരീക്ഷ തുടങ്ങിയവയെല്ലാം പൊതുവായ മൂഡ്ൽ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.