മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടികളിലൊന്നായിരുന്നു ഫ്ളവേഴ്സ് ചാനലിന്റെ കോമഡി ഉത്സവം. സാധാരണ കോമഡി വേദികളിൽനിന്നും വ്യത്യസ്തമായി സാധാരണ ജനങ്ങളാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. അങ്ങിനെ അറിയപ്പെടാതെ പോയ നിരവധി കലാകാരൻമാർ കോമഡി ഉത്സവത്തിന്റെ ഭാഗമായി.
ആദ്യ സീസണിൽ 500ൽ പരം കലാകാരന്മാർ അവരുടെ ജീവിതവീഥികളിൽ പ്രകാശമേകി. ഒപ്പം 1525 കലാകാരന്മാരെ കോർത്തിണക്കി ഗിന്നസ് ലോകറിക്കാർഡ് സ്വന്തമാക്കിയ ഒരേ ഒരു ഷോയും കോമഡി ഉത്സവം തന്നെ.
അതിന്റെ രണ്ടാം സീസൺ കൊറോണയെന്ന വ്യാധി കെടുത്തിയ 'ഉത്സവങ്ങൾ'ക്ക് തിരി തെളിയിച്ചു വീണ്ടും കൊടിയേറുകയാണ് മെഗാഷോയിലൂടെ ഫ്ലവേഴ്സ് സുവർണ സ്ക്രീനിൽ. ഫെബ്രുവരി 14ന് രാത്രി ഏഴു മുതൽ മൂന്നു മണിക്കൂർ നീളുന്ന പരിപാടി ചിരിയും കലയും ചെമ്പട മേളവും കൊണ്ട് പുതിയ വിനോദ വിസ്മയം തന്നെയായി മാറും. മിഥുൻ രമേഷ് ആണ് ഷോ അവതാരകൻ.
പ്രേംടി. നാഥ്.