കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ -എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി എന്‍ട്രന്‍സ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കി. ഓഗസ്റ്റ് അഞ്ചിനാണു മെഡിക്കല്‍ എന്‍ജിനിയറിംഗ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിനു തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.
മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനത്തിനു പ്ലസ് ടുവിന്റെ മാര്‍ക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി സാല്‍വിയ ഹുസൈന്, ഏനാത്ത് കൈതപ്പറമ്പ് സ്വദശി സിബി വില്‍സണ്‍ എന്നീ വിദ്യാര്‍ഥികളും, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റും നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നില്ല. അതിനാല്‍ പ്ലസ് ടുവിന്റെ മാര്‍ക്ക് പരിഗണിക്കാതെ കേരളത്തില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനം നടത്തണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. കേരള സിലബസില്‍ പ്ലസ് ടു പരീക്ഷ നടത്തിയിരുന്നു. കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന വിധത്തിലല്ല ഇത്തവണ പ്ലസ് ടു പരീക്ഷ നടത്തിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ജൂലൈ 22ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതു ലഭിച്ചിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജിയില്‍ ഇനിയൊരുത്തരവുണ്ടാകും വരെ പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്നു നിര്‍ദേശിക്കുകയായിരുന്നു.