+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മ്പ​തു മു​ത​ല്‍ ക​ട​ക​ൾ തു​റ​ക്കു​ം: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ള്‍, ദു​​​രി​​​ത​​​ത്തി​​​ലാ​​​വു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യ
ഒ​മ്പ​തു മു​ത​ല്‍  ക​ട​ക​ൾ തു​റ​ക്കു​ം:  വ്യാ​പാ​രി വ്യ​വ​സാ​യി  കോ​ണ്‍​ഗ്ര​സ്
കൊ​​​ച്ചി: അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ള്‍, ദു​​​രി​​​ത​​​ത്തി​​​ലാ​​​വു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​ങ്ങ​​​ളും തു​​​റ​​​ക്കു​​​മെ​​​ന്ന് അ​​​ഖി​​​ലേ​​​ന്ത്യാ വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി കോ​​​ണ്‍​ഗ്ര​​​സ്. വി​​​ഷ​​​യ​​​ത്തി​​​ല്‍ നാ​​​ളെ മു​​​ത​​​ല്‍ അ​​​ഖി​​​ലേ​​​ന്ത്യാ വ്യാ​​​പാ​​​രദി​​​ന​​​മാ​​​യ ഒ​​​മ്പ​​​തു വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​ക്ട​​റേ​​​റ്റി​​​ന് മു​​​ന്നി​​​ല്‍ ധ​​​ര്‍​ണ ന​​​ട​​​ത്തും.

വൈ​​​ദ്യു​​​തി ഫി​​​ക്‌​​​സ​​​ഡ് ചാ​​​ര്‍​ജ്, ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​ട​​​ക, ലൈ​​​സ​​​ന്‍​സ് ഫീ, ​​​കെ​​​ട്ടി​​​ടനി​​​കു​​​തി എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്കു​​​ക, വാ​​​ട്ട​​​ര്‍, വൈ​​​ദ്യു​​​തി ബി​​​ല്ലു​​​ക​​​ള്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ക, വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും പ​​​ത്ത് ദി​​​വ​​​സ​​​ത്തി​​​ന​​​കം വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് സം​​​ഘ​​​ട​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പറഞ്ഞു.