കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത. ബംഗളൂരു, കോഴിക്കോട് കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹിമിന്റെ സുഹൃത്ത് മലപ്പുറം സ്വദേശിയായ 24 വയസുള്ള യുവാവ് രണ്ടുവര്‍ഷം മുമ്പാണ് വാഹനാപകടത്തില്‍ മരിച്ചത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള ചോദ്യംചെയ്യലിനിടെയാണ് ഇബ്രാഹിം മരിച്ച യുവാവിനെക്കുറിച്ച് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
2019ല്‍ മുംബൈയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സും മുംബൈ തീവ്രവാദവിരുദ്ധ സേനയും (എടിഎസും) നടത്തിയ അന്വേഷണത്തില്‍ മലയാളികളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനിടെ തിരൂര്‍ സ്വദേശിയായ യുവാവിന്റെ പങ്കിനെക്കുറിച്ചു ചില സൂചനകള്‍ ലഭിച്ചു. ഈ അന്വേഷണം നടക്കുന്നതിനിടെയാണു വയനാട് വൈത്തിരിയില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത്.
യുവാവിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കൂടി മരിച്ചിരുന്നു. ബംഗളൂരുവില്‍നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത്. മുബൈ പോലീസിന്റെ അന്വേഷണം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാര്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നതായും കോഴിക്കോട്ടെ കേസന്വേഷിക്കുന്ന സി-ബ്രാഞ്ചിന് വിവരം ലഭിച്ചു. അന്വേഷണം മരിച്ച യുവാവിലേക്ക് എത്തിയാല്‍ അതിനു പിന്നിലുള്ള കൂടുതല്‍ മലയാളികള്‍ കുടുങ്ങും. ഈ സാഹചര്യത്തിലായിരുന്നു വാഹനാപകടമുണ്ടായത്.
അന്ന് മറ്റു ദുരൂഹതകളൊന്നും സംശയിച്ചിരുന്നില്ല. എന്നാല്‍, ഇബ്രാഹിമിനെ ചോദ്യം ചെയ്തതിലൂടെയാണ് മരിച്ച യുവാവിലേക്ക് അന്വേഷണസംഘം എത്തിയത്.