കൊച്ചി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ജില്ല തിരിച്ച് ഈ മാസം ആറിനകം അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച് കോടതിക്കു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവം കണക്കിലെടുത്തു ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഈ നടപടികള്‍.
കേരള മൃഗക്ഷേമ ബോര്‍ഡിന് അപെക്സ് കമ്മിറ്റിയുടെയും ഉപസമിതികളുടെയും ഘടന സംബന്ധിച്ച് അമിക്കസ് ക്യൂറി നല്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ പങ്കില്ലെന്നു തൃക്കാക്കര നഗരസഭ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തൃക്കാക്കര നഗരപരിധിയില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതു പൊതുതാത്പര്യമുള്ള വിഷയമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇവയെ പുനരധിവസിപ്പിക്കാന്‍ നഗരപരിധിയില്‍ തന്നെ സ്ഥലം കണ്ടെത്തണം. നിലവിലെ സാഹചര്യത്തില്‍ വന്‍തുക ചെലവിട്ട് സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണു മൃഗസംരക്ഷണ കേന്ദ്രങ്ങളെക്കുറിച്ച് ഡിവിഷന് ബെഞ്ച് വിവരങ്ങള്‍ തേടിയത്. ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് സ്വന്തം നിലയ്ക്ക് തൃക്കാക്കര നഗരസഭയില്‍ ഇതിനായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.