കൊച്ചി: സംസ്ഥാനത്തെ അശാസ്ത്രീയമായ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും വ്യാപാരികള്‍ക്കു കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നല്കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ലോക്ഡൗണ്‍ നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇതു പിന്‍വലിക്കണമെന്നാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം.
ഹര്‍ജി പരിഗണിക്കയ്വേ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ബുധനാഴ്ചയോടെ മാറ്റം വരാനിടയുണ്ടെന്നും ഇതിനായുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഹര്‍ജി മാറ്റിയത്.