കൊച്ചി: ഇക്കുറി ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓക്കിറ്റില് കുടുംബശ്രീയുടെ മധുരവും. കിറ്റിലെ ശര്‍ക്കര വരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയുടെ ഇരുന്നൂറിലധികം വരുന്ന യൂണിറ്റുകളാണ്. രണ്ടു വിഭവങ്ങളും നൂറു ഗ്രാം വീതമാണ് കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനോടകം ശര്‍ക്കരവരട്ടിയുടെ 17 ലക്ഷം പായ്ക്കറ്റുകളും ചിപ്സിന്റെ 16,060 പായ്ക്കറ്റുകളും കുടുംബശ്രീ സപ്ലൈകോയ്ക്കു കൈമാറി. ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്ന യോജന, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സപ്ലൈകോ കിറ്റ് വിതരണം ചെയ്യുന്നത്. പായ്ക്കറ്റ് ഒന്നിന് ജിഎസ്ടി ഉള്‍പ്പെടെ 29.12 രൂപ നിരക്കില്‍ സപ്ലൈകോ സംരംഭകര്‍ക്ക് നല്‍കും.
തയാറാക്കുന്നത് 200 ലേറെ യൂണിറ്റുകളില്‍
കുടുംബശ്രീയുടെ കീഴിലുള്ള 200ലേറെ കാര്‍ഷിക സൂക്ഷ്മസംരംഭ യൂണിറ്റുകളാണ് ഉത്പന്നങ്ങള്‍ തയാറാക്കുന്നത്. ജില്ലാ മിഷന് അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുള്ള ഉത്പന്ന വിതരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള നേന്ത്രക്കായയാണ് ഉപയോഗിക്കുന്നത്.