കൊച്ചി: സമൂഹത്തിലെ അശരണരെ കണ്ടെത്തി സഹായമെത്തിക്കാന്‍ ഫാ. ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ‘കെയര്‍ ആന്‍ഡ് സ്മൈല്‍’പദ്ധതിക്കു രൂപം നല്കി. സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ അര്‍ഹരായവര്‍ക്കു 5000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സഹായമെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഫാ. ഡേവിസ് ചിറമേലും ചെയര്മാന് രാജന് തോമസും മാനേജിംഗ് ട്രസ്റ്റി സി.വി. ജോസും അറിയിച്ചു.