തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ടേം എൻഡ് പരീക്ഷകൾ നാളെ മുതൽ സെപ്റ്റംബർ ഒന്പതുവരെ രാജ്യവ്യാപകമായി നടത്തുന്നു. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി ഏഴു പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷനടക്കും. www.igno u.ac.in ൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു എടുക്കാം. പരീക്ഷ സമയത്ത് ഇഗ്നോയുടെ ഐഡി കാർഡും കൈയിൽ കരുതണം. ഫോണ്‍ : 0471234411 3/234412 0/9447044132 എന്ന വിലാസത്തിൽ സമീപിക്കാം.