കൊച്ചി: കോവിഡ് മൂലമുള്ള ഗുരുതരാവസ്ഥയും മരണവും തടയുന്നതിന് ഇന്ത്യയില്‍ അംഗീകരിച്ച എല്ലാ വാക്സിനുകളും ഹൃദ്രോഗികള്‍ക്കും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍. വാക്സിനേഷന് മൂലം രക്തം കട്ടപിടിക്കല്‍, ഹൃദയത്തിന്റെ വീക്കം എന്നീ പാര്‍ശ്വഫല സാധ്യതകള്‍ വളരെ വിരളമാണെന്നു കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ.പി. ബാലകൃഷ്ണന് പറഞ്ഞു.
വാക്സിനുകള്‍ തമ്മിലുള്ള ഇടവേള ഓരോ വാക്സിനും വ്യത്യസ്തമാണ്. വാര്‍ഫെറിന്‍ പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍ ഐഎന്‍ആര്‍ 3 ല്‍ താഴെ ആണെകില്‍ വാക്സിന് എടുക്കുന്നതിനു തടസമില്ല. ഡാബിഗട്രാന്‍, റിവറോകസ്ബാന്, അപിക്സബാന് തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍ ഒരു ഡോസ് മരുന്ന്, വാക്സിന് എടുക്കുന്നതിന്റെ തലേദിവസം ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. വിനോദ് തോമസ് പറഞ്ഞു.