കൊച്ചി: മാനസ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രാഖില്‍ മാനസയോട് സംസാരിച്ചിരുന്നതായി രാഖിലിന്റെ സുഹൃത്ത് വെളിപ്പെടുത്തിയതോടെ ഇരുവരുടെയും ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നു. കൊലപാതകത്തിലേക്ക് രാഖിലിനെ നയിച്ച നിര്‍ണായക വിവരങ്ങള്‍ ഇതില്‍നിന്നു ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
രാഖിലിന് തോക്ക് ലഭിച്ചതു സംബന്ധിച്ച് സുഹൃത്തുക്കള്‍ക്കു യാതൊരു വിവരവുമില്ല. മറ്റൊരു പ്രണയം തകര്‍ന്നശേഷമാണ് മാനസയെ രാഖില്‍ പരിചയപ്പെട്ടതെന്നു സഹോദരന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. പോലീസ് വിളിപ്പിച്ചശേഷവും ബന്ധം വിടാന്‍ രാഖില്‍ തയാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രാഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന് പറഞ്ഞു.
ജീവിതം തകര്‍ന്നെന്നു തനിക്ക് രാഖില്‍ മെസേജ് അയച്ചിരുന്നു. വിദേശത്തു പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന് മാധ്യമങ്ങളോടു പറഞ്ഞു.