തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്പെഷൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. മുഴുവൻ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ഓണം സ്പെഷൽ ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഓണം പ്രമാണിച്ചു മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മുൻഗണനേതര വിഭാഗക്കാർക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നൽകുന്ന കാര്യം പരിഗണിക്കും. അനർഹർ കൈവശംവച്ച 1,27,443 കാർഡുകൾ തിരിച്ചേൽപ്പിച്ചിച്ചുണ്ട്.
ഈ കാർഡുകൾ ഏറ്റവും അത്യാവശ്യം വരുന്ന എഎവൈ കാർഡിന് അർഹതയുള്ള ദരിദ്രരും കിടപ്പുരോഗികളുമായവർക്ക് ആറു മുതൽ വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.