പത്തനംതിട്ട: കുടുംബവർഷാചരണത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയും കുടുംബങ്ങൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സർക്കുലറിലൂടെ അറിയിച്ചു. വലിയ കുടുംബങ്ങൾ ആഗ്രഹികദന്പതികൾക്കു പൂർണ പിന്തുണയും ആവശ്യമായ ക്ഷേമപദ്ധതികളുമാണ് രൂപത പ്രഖ്യാപിച്ചിരിക്കുന്നത്.
ക്ഷേമപദ്ധതികൾ
* 2000ത്തിനു ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദന്പതികൾ വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പ്രോത്സാഹനവും പിന്തുണയും രൂപത നല്കും.
* നാലോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നല്കും.
* നാലാമത്തെ കുട്ടിയുടെ പ്രസവച്ചെലവിലേക്ക് സാന്പത്തിക സഹായം ആവശ്യമെങ്കിൽ നല്കും.
* ഇത്തരം കുടുംബങ്ങളിൽ നിന്നുളള വ്യക്തികൾക്ക് സഭാസ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നല്കും.
* ഈ കുടുംബങ്ങളിൽ നിന്നുളള കുഞ്ഞുങ്ങൾക്ക് രൂപതയുടെ സ്കൂളുകളിൽ അഡ്മിഷന് മുൻഗണന നല്കും.
* ജോലിക്ക് പോകുന്ന ദന്പതികളെ സഹായിക്കാൻ അവരുടെ കുട്ടികൾക്ക് ഡേ കെയർ, ഫോസ്റ്റർ കെയർ ആരംഭിക്കും.