തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഒരു രാഷ്ട്രീയപാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്വാധീനിച്ചതു സിപിഎമ്മാണെന്നു പകൽപോലെ വ്യക്തം. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.