തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി തുടരും.
ബോർഡ് അംഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ. അജിത് കുമാർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത ജോയിന്റ് സെക്രട്ടറി കെ.എസ്. വിജയശ്രീ, കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവേ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചത്.