തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥികളുടെ സ്പെഷൽ ഫീസ് ഒഴിവാക്കുന്നതു പരിശോധിച്ചു വരികയാണെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഒൻപത്, പത്ത് ക്ലാസുകളിലെ ഫീസ് വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചപോലെ ഇക്കാര്യത്തിലും നടപടിയുണ്ടാകും.
കഴിഞ്ഞ അധ്യയന വർഷം സ്കൂളുകൾ ഔദ്യോഗികമായി പ്രവർത്തിച്ചില്ലെങ്കിലും ചില സർക്കാർ, എയ്ഡഡ് സ്കൂളുകൾ സ്പെഷൽ ഫീസ് പിരിക്കുന്നുണ്ട്. ട്യൂഷൻ ഫീസ് വേണ്ടെന്നു വയ്ക്കുന്നതു പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കെ.ടി. ജലീലിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.