കൊച്ചി: സംസ്ഥാനത്ത് തുടരുന്ന അശാസ്ത്രീയമായ കോവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും സാമ്പത്തികമായി തകര്‍ന്ന വ്യാപാരികളെ സഹായിക്കാന്‍ കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. രണ്ടു പ്രളയവും കോവിഡിന്റെ രണ്ടു തരംഗങ്ങളും നേരിട്ട വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ഇവരെ സഹായിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്നു വ്യക്തമായിട്ടുണ്ട്. കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുന്നതിനു പകരം രോഗബാധിതരുടെ വീടുകളിലുള്ളവരെയും ബന്ധുക്കളെയും പരിസരവാസികളെയും ഐസൊലേറ്റ് ചെയ്തു നിരീക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അതിജീവന പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം. ഇതില്‍ നികുതിയിളവു നല്‍കണം.
കെഎസ്ഇബിയിലെ കുടിശിക ഇളവു ചെയ്യണം. ലോണുകള്‍ക്ക് പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കേഴ്സ് സമിതിയോഗം വിളിക്കണം. സ്റ്റോക്ക് നശിച്ചതടക്കമുള്ള നഷ്ടം നേരിടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ജിഎസ്ടി തിരികെ നല്‍കാനും പാക്കേജില്‍ നടപടി വേണമെന്നു ഹര്‍ജിയില്‍ പറയുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുള്‍ ഹമീദ്, എം.കെ. തോമസ് കുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിമാരായ ഷാജഹാന്, പി.സി. ജേക്കബ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.