കൊച്ചി: ഫ്രാന്‍സിസ്കന്‍ ഹാന്‍ഡ്മെയ്ഡ്സ് ഓഫ് ദ ഗുഡ് ഷെപ്പേര്‍ഡ് സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഡെയ്സി കാളാംപറമ്പന്‍ നിയമിതയായി. ഏഴാറ്റുമുഖം കാളാംപറമ്പന്‍ പാപ്പു- അന്നകുട്ടി ദമ്പതികളുടെ മകളാണ്. സിസ്റ്റര്‍ എല്‍സി ചിരപ്പറമ്പന്‍, സിസ്റ്റര്‍ ഗ്രാസിയ പറപ്പിള്ളി, സിസ്റ്റര്‍ ലിസി മാവേലി, സിസ്റ്റര്‍ ഫ്ളോറ മുബേര്ത്തോ എന്നിവര്‍ ജനറല്‍ കൗണ്‍സിലര്‍മാരായി നിയമിക്കപ്പെട്ടു.