തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോടതി വിധി വന്നയുടൻ സിപിഎം ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം വിശദമായി ചർച്ച ചെയ്തു.
കേസ് വിചാരണ കോടതിയിൽ നേരിടാമെന്നു തീരുമാനിച്ച സിപിഎം പ്രതിപക്ഷ പ്രതിഷേധം കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഐഎൻഎല്ലിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്നു പരിഹരിക്കാൻ ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തണമെന്നു സിപിഎം നിർദേശം നൽകി.