കൊച്ചി: വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമ പദ്ധതികള്‍ കത്തോലിക്കാസഭ ഭാരതത്തിലുടനീളം കൂടുതല്‍ സജീവമാക്കുമെന്നും ഇതിനായി വിശ്വാസിസമൂഹമൊന്നാകെ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കുടുംബക്ഷേമ പദ്ധതികള്‍ കത്തോലിക്കാ സഭയില്‍ പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും കാലങ്ങളായി ഒട്ടേറെ കുടുംബക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ, ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സഭയുടെ കുടുംബവര്‍ഷാചരണത്തിനോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി വിവിധങ്ങളായ കൂടുതല്‍ തുടര്‍പദ്ധതികള്‍ ഓരോ രൂപതകളോടൊപ്പം സഭയിലെ അല്മായ പ്രസ്ഥാനങ്ങളും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സഭയുടെ പങ്കുവയ്ക്കലുകള്‍ ഏറെ ശക്തമായി തുടരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.