കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബാങ്കിലെ മുന്‍ ജീവനക്കാരനായ തൃശൂര്‍ പൊറത്തശേരി സ്വദേശി എം.വി. സുരേഷാണ് ഹർജി നല്‍കിയത്.