കൊച്ചി: കേരളത്തിലെ മദ്യവില്പനശാലകളുടെ സമീപത്തുകൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നു ഹൈക്കോടതി. ബിവറേജസ് ഔട്ട്ലെറ്റുകളില് മതിയായ സൗകര്യമൊരുക്കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷണം.
വേണ്ടത്ര സൗകര്യമില്ലാതെ മദ്യ വില്പന നടത്തുന്നതു മൂലം പൊതുനിരത്തിലേക്ക് ക്യൂ നീളുന്നു. മദ്യവില്പന ബെവ്കോയുടെ കുത്തകയായതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മദ്യവില്പന നടത്തുന്നത്. മറ്റു സാധനങ്ങള്‍ വില്‍ക്കുന്നപോലെ മാന്യവും പരിഷ്കൃതവുമായ രീതിയില്‍ മദ്യം വിറ്റാല്‍ ഈ സ്ഥിതി ഒഴിവാക്കാനാകും. മദ്യവില്പനയാണ് നടത്തുന്നത്. കള്ളക്കടത്തു സാധനമല്ല വില്‍ക്കുന്നതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തെ 306 മദ്യവില്പന ശാലകളില്‍ 96 എണ്ണം മതിയായ സൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയെന്നും ഇവ മാറ്റിസ്ഥാപിക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. നാട്ടുകാരുടെ പരാതി ഉയരുമെന്നതിനാല്‍ പുതിയ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ബിവറേജസിന്റെ ഔട്ട്ലെറ്റ് വന്നാല്‍ ആ പ്രദേശം നശിക്കുമെന്ന് ആളുകള്‍ പേടിക്കുന്നതുകൊണ്ടാണ് എതിര്‍പ്പെന്നും വൃത്തിഹീനമായാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. മിക്ക ഔട്ട്ലെറ്റുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമില്ലെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി ഓഗസ്റ്റ് 11 നു പരിഗണിക്കാനായി മാറ്റി.