തൃശൂർ: കുതിരാൻ തുരങ്കം നാളെ തുറന്നുകൊടുക്കുമെന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വാക്കിനു പുല്ലുവില കല്പിച്ച് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഓഗസ്റ്റ് ഒന്നിനു കുതിരാനിലെ ഒരു തുരങ്കം തുറന്നു കൊടുക്കാമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരടക്കം അറിയിച്ചിരുന്നത്. തുരങ്കം ഒന്നിനുതന്നെ തുറക്കുമെന്നു മന്ത്രി കഴിഞ്ഞദിവസം നിയമസഭയിലും അറിയിച്ചിരുന്നു.