തിരുവനന്തപുരം: കെ.എം. മാണിക്കെതിരേ ഗൂഢാലോചന നടത്തിയത് യുഡിഎഫും കോണ്ഗ്രസുമാണെന്നു കേരള കോണ്‍ഗ്രസ്-എം എൽഎൽഎ ജോബ് മൈക്കിൾ.
നിയമസഭയിൽ ധനാഭ്യർഥനാ ചർച്ചയ്ക്കിടെയാണ് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും നിശിതമായി വിമർശിച്ചും കേരള കോണ്‍ഗ്രസ് -എം എൽഡിഎഫിൽ ചേർന്നതിനെ ന്യായീകരിച്ചും ജോബ് മൈക്കിൾ രംഗത്തു വന്നത്.
നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ചപ്പോൾ കേരള കോണ്‍ഗ്രസ്- എമ്മിനെ കുറ്റപ്പെടുത്തിയിരുന്നു. അതിനു മറുപടിയായാണ് ജോബ് മൈക്കിൾ കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിച്ചത്.